
തദ്ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) കമ്മീഷനിംഗ് പ്രക്രിയ ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
ബാലറ്റ് യൂണിറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനുള്ളതിന് സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ്. ഓരോ മണ്ഡലത്തിലുള്ള വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ കമ്മീഷനിംഗ് പ്രവര്‍ത്തനം ഇപ്പോള്‍ തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ 4-ന് കമ്മീഷനിംഗ് പൂര്‍ത്തിയാക്കും. ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ 5-ന് കമ്മീഷനിംഗ് നടക്കുമെന്നും കലക്ടര്‍ ദേവിദാസ് അറിയിച്ചു.
