
നേര്യമംഗലം ചെമ്പൻകുഴി സ്വദേശിയും നിലവിൽ കോട്ടപ്പടി തോളേലിയിൽ താമസിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ നിതിൻ ജോണി (33) ബൈക്ക് അപകടത്തിൽ മരിച്ചു. അടിമാലി എക്സൈസ് ഓഫീസിലെ ഡ്രൈവറായിരുന്ന നിതിൻ ജോണി, തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് മരണപ്പെട്ടത്.

ഇന്നലെ (ജനുവരി 22) രാത്രി 7.30ഓടെ തൃക്കാരിയൂർ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ നിതിന് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് (ജനുവരി 23) ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: സാന്ദ്ര. മകൻ: എബ്രിൻ.