You are currently viewing ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് : ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്

ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് : ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്

പെരിന്തൽമണ്ണ: മൈസൂരിലെ നഴ്‌സിങ് കോളജിൽ പേരക്കുട്ടിയെ എത്തിച്ച് മടങ്ങിയ കുടുംബത്തിന്റെ കാർ റോഡരികിലെ മരത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ സ്ത്രീ മരിച്ചു. ആറുപേർക്ക് പരിക്ക് പറ്റി, മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.

കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62)യാണ് മരിച്ചത്. പരിക്കേറ്റവർ: കുഞ്ഞുമുഹമ്മദ് (70), മകൾ താഹിറ (46), മകൾ ഷിഫ്ര (14), ഇരട്ടക്കുട്ടികളായ അഷ്മിൽ (12), നഷ്മിൽ (12), മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40).

പരിക്കേറ്റവരെ എല്ലാം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply