You are currently viewing സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ

കോട്ടയം: വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കർഷകനായ ചെല്ലപ്പൻ പുളിക്കശേരി ആണ്.

സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന ചെല്ലപ്പൻ, തന്റെ ഉപജീവനമാർഗം നശിപ്പിച്ചതായി പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി നേതൃത്വത്തെ വിമർശിച്ച അദ്ദേഹം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു.

കൃഷി നശിപ്പിക്കപ്പെട്ടതായും, കാർഷിക ഗവേഷകനെന്ന നിലയിൽ തന്റെ ഉത്പന്നങ്ങൾക്ക് വിപണി നിഷേധിച്ചതായും ചെല്ലപ്പൻ നേരത്തെ പറഞ്ഞിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലവട്ടം ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചത്.

സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരും ബന്ധുക്കളും, ആർഡിഒ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply