You are currently viewing മൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാശിനാഥന്‍ മരിച്ചു. കോട്ടക്കവല കുഴികണ്ടത്തിലുള്ള ഡ്രൈവര്‍ മണിയുടെ മകനാണ് കാശിനാഥന്‍.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. റോഡിന് എതിർവശത്തുള്ള കടയില്‍ നിന്നും കളർ പെൻസിൽ വാങ്ങാൻ പോയ കാശിനാഥൻ, തിരിച്ചുവരുമ്പോൾ പാഞ്ഞുവന്ന പിക്കപ്പ് വാനിടിച്ചായിരുന്നു ദാരുണാന്ത്യം.

നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഴക്കുളം ലിറ്റിൽ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കാശിനാഥൻ.

Leave a Reply