
കൊല്ലം: മലയാള സിനിമ-ടെലിവിഷൻ രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2026 മാർച്ച് 26-നാണ് മരണപ്പെട്ടത്.

എൻ ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രൻ ശ്രദ്ധേയനായത്. തുടർന്ന് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. അഭിനയത്തിനൊപ്പം സിനിമ സംവിധാനം മേഖലയിലും അദ്ദേഹം സജീവമായിരുന്നു.
ഭാര്യ പ്രശസ്ത ചലച്ചിത്ര താരമായ സന്ധ്യാരാജേന്ദ്രൻ ആണ്. മുതിർന്ന നാടക പ്രവർത്തകൻ ഓ . മാധവന്റെ മരുമകനും നടൻ മുകേഷിന്റെ സഹോദരി ഭർത്താവുമാണ് ഇദ്ദേഹം. കൊല്ലത്തെ “കാളിദാസകലാ കേന്ദ്രം” എന്ന നാടക സമിതി രാജേന്ദ്രനും ഭാര്യയും ചേർന്ന് നടത്തിവന്നിരുന്നു.
സിനിമ-നാടക രംഗങ്ങളിലെ സംഭാവനകൾകൊണ്ട് ശ്രദ്ധ നേടിയിരുന്ന രാജേന്ദ്രന്റെ നിര്യാണത്തിൽ കലാലോകം അനുശോചനം രേഖപ്പെടുത്തി.