
വയനാട്: അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്–2 അനുമതി ലഭിച്ചതായി പൊതുമരാമത്ത് ,ടൂറിസം മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ അനുമതിയാണ് ലഭ്യമായിരിക്കുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിപ്ലവകരമായ ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും പ്രകൃതിക്ഷോഭങ്ങൾക്കും ശാശ്വത പരിഹാരമെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഏകദേശം 8.11 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപ്പാതയായി മാറും. (ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളമേറിയ തുരങ്കപ്പാതയാണിതെന്ന് കരുതപ്പെടുന്നു).
കോഴിക്കോട് ജില്ലയിലെ ആനയ്ക്കാംപൊയിലിൽ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലേക്കുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് ഏകദേശം 20 കിലോമീറ്ററായി കുറയും.
താമരശ്ശേരി ചുരം ഒഴിവാക്കി യാത്ര ചെയ്യാമെന്നതിനാൽ യാത്രാസമയത്തിൽ ഒന്നര മണിക്കൂറോളം ലാഭിക്കാൻ സാധിക്കും.
നിർമ്മാണം: കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് ഈ പദ്ധതിയുടെ നിർമ്മാണ ചുമതല