You are currently viewing പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.

പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.

മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി, ആലപ്പുഴ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.

കേരള സംസ്‌ഥാന തീരദേശ വികസന കോർപ്പറേഷൻ (KSCADC) മുഖേനയാണ് ഈ ആധുനികവും ശുചിത്വപൂർണ്ണവുമായ മാർക്കറ്റ് പൂർത്തീകരിച്ചിരിക്കുന്നത്. 150 ലക്ഷം രൂപ അടങ്കൽ തുകയിൽ, 335 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

പുതിയ മാർക്കറ്റിൽ 7 കടമുറികൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, പൊതുജനങ്ങളുടെ സൗകര്യത്തിനായി പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply