You are currently viewing ജില്ലയിൽ സൗജന്യ കന്നുകാലി വാക്സിനേഷൻ ഡിസംബർ 17 മുതൽ

ജില്ലയിൽ സൗജന്യ കന്നുകാലി വാക്സിനേഷൻ ഡിസംബർ 17 മുതൽ

കൊല്ലം:കുളമ്പുരോഗം, ചർമ്മമുഴ തുടങ്ങിയ സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഡിസംബർ 17 മുതൽ കാലികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കും. ജില്ലയിൽ ആകെ 1,19,193 കാലികൾക്ക് വാക്സിൻ നൽകുന്നതിനായി 140 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചക്കാലം വീടുകൾ തോറുമെത്തിയാണ് കുത്തിവയ്പ്പ് നടത്തുക.
പ്രസവിക്കാറായ ഉരുക്കളെ ഒഴിവാക്കിയുള്ള വാക്സിനേഷനാണ് നടത്തുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 17ന് ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം ഗാന്ധിഭവനിലെ ഫാമിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ നിർവഹിക്കും.
ആറുമാസത്തിലൊരിക്കൽ നൽകുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് കന്നുകാലികളെ ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പാലുത്പാദനം ഉൾപ്പെടെയുള്ള കന്നുകാലി വളർത്തൽ മേഖലയെ സുരക്ഷിതമാക്കുന്നതിനും സഹായകരമാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply