You are currently viewing ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് കുടുംബ തർക്കം മൂലം: ഷിബു ബേബി ജോൺ

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് കുടുംബ തർക്കം മൂലം: ഷിബു ബേബി ജോൺ

തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുണ്ടായ കുടുംബ തർക്കമാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ഗണേഷിന്റെ കുടുംബത്തെ സംരക്ഷിക്കാനും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മുന്നോട്ടുപോകാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

മന്ത്രിസ്ഥാനം രാജിവച്ച ഗണേഷ് കുമാറിനെ പിന്നീട് എന്തുകൊണ്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ തനിക്ക് താൽപര്യമില്ലെന്നായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി. വിഷയത്തെ കൂടുതൽ വിവാദങ്ങളിലേക്ക് നയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply