You are currently viewing ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ  മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകി

എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിനെ മരാമത്ത് വിഭാഗത്തിലെ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്കാണ് നിയമിച്ചത്. അദ്ദേഹം വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ ജോലിയിൽ പ്രവേശിക്കും.
ബിന്ദുവിന്റെ മരണാനന്തരമായി കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു സർക്കാർ മുമ്പ് തന്നെ താക്കോൽ കൈമാറിയിരുന്നു. അതിനൊപ്പം ഇപ്പോൾ സ്ഥിരമായ തൊഴിലും ലഭിച്ചതോടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പായിരിക്കുകയാണ്.

Leave a Reply