You are currently viewing താലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം

താലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം

തിരുവനന്തപുരം: വിവാഹത്തിന്റെ സന്തോഷാരവങ്ങൾ ഉയരാനിരിക്കെ, താലി ചാർത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുവാവ് വാഹനാപകടത്തിൽ മരിച്ചു.

ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയായ രാഗേഷ് (28) ആണ് അപകടത്തിൽ മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയായ യുവതിയുമായി രാഗേഷിന്റെ വിവാഹം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കെയാണ് വിധി ക്രൂരമായി ഇടപെട്ടത്.

പുലർച്ചെ ഏകദേശം ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. കണിയാപുരം ഡിപ്പോയിൽ നിന്ന് വികാസ് ഭവനിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply