You are currently viewing ജിം ട്രെയിനർ  വീട്ടിൽ മരിച്ച നിലയിൽ

ജിം ട്രെയിനർ  വീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ∶ പുലർച്ചെയുണ്ടായ ദാരുണ സംഭവത്തിൽ യുവ ജിം ട്രെയിനറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിന് സമീപം ചങ്ങാലി വീട്ടിൽ മണിയുടെയും കുമാരിയുടെയും മകൻ മാധവ് (28) ആണ് മരിച്ചത്.

നിത്യം പുലർച്ചെ 4 മണിയോടെ ജിം പോകുന്ന പതിവുള്ള മകനെ 4.30 ആയും എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് അമ്മ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. വാതിൽ തുറക്കാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറന്നപ്പോൾ മാധവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടതായി കുടുംബം അറിയിച്ചു.
ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply