You are currently viewing ഇടുക്കിയിൽ ശക്തമായ മഴ: പൊന്മുടി അണക്കെട്ടിന്റെ രണ്ടാം ഷട്ടർ തുറന്നു

ഇടുക്കിയിൽ ശക്തമായ മഴ: പൊന്മുടി അണക്കെട്ടിന്റെ രണ്ടാം ഷട്ടർ തുറന്നു

ഇടുക്കി ∙ കാലവര്‍ഷ മഴ ശക്തമായി തുടരുന്നതിനിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ച പൊന്മുടി അണക്കെട്ട് ഇന്ന് തുറന്നു. അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ 20 സെന്റീമീറ്റർ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് അപകടകരമായ തോതിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഷട്ടർ തുറക്കാനുള്ള നടപടി സ്വീകരിച്ചത്. ഒരു സെക്കൻഡിൽ 15,000 ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്.
പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply