
കൊല്ലം: സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായി ഹേമലത ഐപിഎസിനെ പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഐപിഎസ് തലപ്പത്ത് വ്യാപകമായ മാറ്റങ്ങൾ വരുത്തിയതിന്റെ ഭാഗമായാണ് ഈ നിയമനം.
ഹേമലത നിയമിക്കപ്പെടുന്നതിന് മുമ്പ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കിരൺ നാരായണൻ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി (ആഭ്യന്തരം) ആയി നിയമിച്ചു.