You are currently viewing ആലപ്പുഴയിൽ ഡിസംബർ 8ന് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴയിൽ ഡിസംബർ 8ന് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ സുഗമമായി നടത്തുന്നതിനായി ജില്ലയില്‍ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 8ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ചാണ് തീരുമാനം.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഡിസ്ട്രിബ്യൂഷൻ സെൻററുകളും, കളക്ഷൻ സെൻററുകളും, സ്‌ട്രോംഗ്‌ റൂമുകളും പ്രവർത്തിക്കുന്ന കോളജുകൾക്കും ഈ ദിവസം അവധി ബാധകമായിരിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബർ 9ന് ജില്ലയിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply