You are currently viewing ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹോട്ടൽ തൊഴിലാളിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

പീരുമേട്: ഹോട്ടൽ തൊഴിലാളിയായ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോതമംഗലം സ്വദേശിയായ മനു ജോസഫ് (38) ആണ് മരിച്ചത്. മരണത്തിൽ കൊലപാതക സംശയമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. കൂടെയുണ്ടായിരുന്ന സൈഫുദ്ദീൻ മണ്ഡൽ എന്ന ബംഗാൾ സ്വദേശിയെ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി.

ഇവർ ഇരുവരും ഏലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി ജോലി ചെയ്തു വരികയായിരുന്നു. സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച രാത്രി ഇവർ തമ്മിൽ ഉണ്ടായ തർക്കം സംഘർഷമായി മാറിയതായും, ഇതിന്റെ തുടർച്ചയായാണ് മനുവിന്റെ മരണമെന്നാണ് പൊലീസ് നിഗമനം.

വ്യാഴാഴ്ച രാവിലെ ലോഡ്ജ് ജീവനക്കാർ മുറിയിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പീരുമേട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply