You are currently viewing മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് കൊല്ലം നീരാവിൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. നീരാവിൽ കുളങ്ങര വീട്ടിൽ രാധാമണി (53) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ ഉണ്ടായ സംഭവം നാടിനെ നടുക്കി.

രാവിലെ ആറുമണിയോടെ വീടിന്റെ മുറ്റം വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു രാധാമണി. അതിനിടെ അപ്രതീക്ഷിതമായി പാമ്പ് കടിക്കുകയായിരുന്നു. ഉടൻ ബന്ധുക്കളും അയൽവാസികളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വില്പന നടത്തി ജീവിക്കുകയായിരുന്നു രാധാമണി.
പരേതനായ രവീന്ദ്രനാണ് ഭർത്താവ്.
മകൾ: രമ്യ.

Leave a Reply