You are currently viewing കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. മോർക്കോലിൽ ഷേർളി മാത്യു (45) എന്ന വീട്ടമ്മയെയും കോട്ടയം സ്വദേശിയെന്ന് സംശയിക്കുന്ന ജോബിൻ എന്ന യുവാവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി കുളപ്പുറത്തുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഷേർളിയുടെ ബന്ധുക്കൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിന് സമീപവും, യുവാവിന്റെ മൃതദേഹം വീടിന്റെ സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലുമായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ആറുമാസം മുമ്പാണ് ഷേർളി ചങ്ങനാശ്ശേരിയിൽ നിന്ന് ഈ വീട്ടിലേക്ക് താമസത്തിന് എത്തിയത്.

സമീപവാസികളുമായി വലിയ ബന്ധമൊന്നും അവർക്കുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.

Leave a Reply