You are currently viewing ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു<br>

ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവ് പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

ആറന്മുള : ആറന്മുള മാലക്കരയിൽ പമ്പയാറ്റിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു (38) ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. സംഭവം ചൊവ്വാഴ്ച ഉച്ചയോടെ നടന്നത്.

ആറന്മുള വള്ളസദ്യയിൽ പങ്കെടുത്ത ശേഷം കുടുംബവുമായി മടങ്ങിയെത്തിയ വിഷ്ണുവും ബന്ധുക്കളും മാലക്കര പള്ളിയോടക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുടുംബാംഗങ്ങളിൽ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ പതിമൂന്നുകാരനായ അദ്വൈതിനെ കുട്ടിയുടെ അച്ഛൻ തന്നെ രക്ഷിച്ചു.
എന്നാൽ, ഒഴുക്കിൽപ്പെട്ട ഭാര്യ രേഖയെ രക്ഷിക്കാൻ ചാടിയ വിഷ്ണു ശക്തമായ വെള്ളത്തിൽ ഒലിച്ചു പോയി. രേഖയെ ബന്ധുക്കൾ ചേർന്ന് കരയിലെത്തിച്ചു. പിന്നീട് ഇവരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം, പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply