
മലപ്പുറം: കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി.
ചൈൽഡ് ലൈൻ വഴി നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പോലീസ് അറിയിച്ചു.

2025 സെപ്റ്റംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ നിലമ്പൂരിലും കാഞ്ഞങ്ങാട്ടും ലോഡ്ജിൽ എത്തിച്ച പീഡിപ്പിച്ചു എന്നാണ് ആരോപണം