You are currently viewing തുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് ബീം തകർന്നു വീണു

തുറവൂരിൽ ഉയരപ്പാത നിർമാണത്തിനിടെ ഇരുമ്പ് ബീം തകർന്നു വീണു

തുറവൂർ ∙ തുറവൂർ ജംഗ്ഷനിൽ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ച് മാറ്റുന്നതിനിടയിൽ പുലർച്ചെയോടെ തകർന്നു വീണു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ല.

ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ഉയരപ്പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രി വൈകിയും പുലർച്ചെയുമായി നടക്കുന്ന ജോലികളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply