You are currently viewing തെറ്റ് ചെയ്യുന്നവർക്ക് തിരുത്താൻ അവസരം നൽകുന്നത് പ്രധാനം:മന്ത്രി ചിഞ്ചുറാണി

തെറ്റ് ചെയ്യുന്നവർക്ക് തിരുത്താൻ അവസരം നൽകുന്നത് പ്രധാനം:മന്ത്രി ചിഞ്ചുറാണി

തെറ്റുപറ്റുന്നവര്‍ക്ക് അതു തിരുത്താന്‍ അവസരം ഒരുക്കുക അത്യന്തം പ്രധാനമാണെന്ന് ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ജയില്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയില്‍വാസം മാനസിക പരിവര്‍ത്തനത്തിനുള്ള അവസരമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പൊതുസമൂഹത്തിന്റെ ഭാഗമായി തുടരാനും സഹായിക്കുന്ന തിരുത്തല്‍കേന്ദ്രങ്ങളാണ് ജയിലുകളെന്നും അവര്‍ വ്യക്തമാക്കി.

എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കലാ–കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം. നൗഷാദ്, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. അജിത്ത് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരി, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍. ശരത്ത്, ജില്ലാ ട്രഷറി ഓഫീസര്‍ എസ്. ബിജിദാസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ്. ശിവകുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ആര്‍. രമ്യ, ടൗണ്‍ യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക ടി. വിനു, കെ.ജെ.എസ്.ഒ.എ മേഖല കമ്മിറ്റി അംഗം മിറാഷ് റഷീദ്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജി. എസ്. സ്‌നേഹ എന്നിവര്‍ പങ്കെടുത്തു.

Leave a Reply