You are currently viewing പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

പവിത്രേശ്വരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി തെരഞ്ഞെടുക്കപ്പെട്ടു. പഴയചിറ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് അംഗമായ വിനോദിനി, നാലാം തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മുന്‍പ് രണ്ടുതവണ പഞ്ചായത്ത് അംഗമായും കഴിഞ്ഞ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് വിനോദിനി പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലേക്ക് എത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.

Leave a Reply