You are currently viewing ജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

ജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

ആലപ്പുഴ: നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്കു ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ-നുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടന്നതെന്ന് വിവരം. കൂടിക്കാഴ്ച രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാണോയെന്ന ചോദ്യത്തിന്, തന്റെ മണ്ഡലത്തിലെ എംപിയായ കെ. സി. വേണുഗോപാൽ-നെ ആലപ്പുഴയിലെ ചില പ്രാദേശിക വിഷയങ്ങൾ അറിയിക്കാനാണ് കണ്ടതെന്ന് ജയൻ ചേർത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടതുപക്ഷ ആശയങ്ങളോട് വിയോജിപ്പുകൾ ഉണ്ടെന്ന് മുമ്പ് തുറന്ന് പറഞ്ഞിരുന്ന ജയൻ ചേർത്തല, അടുത്തിടെ കോൺഗ്രസ് അനുബന്ധ സാംസ്കാരിക പരിപാടികളിൽ സാന്നിധ്യം അറിയിച്ചതോടെ പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
അതേസമയം, കോൺഗ്രസിൽ ഔദ്യോഗിക പ്രവേശനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ പ്രഖ്യാപനം നടത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നതിൽ ഉടൻ വ്യക്തത വരുമെന്നാണു രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

Leave a Reply