You are currently viewing ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി  ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് അംഗം ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ചെയർമാൻ പദവിയിലെത്തിയത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോമി ജോസഫിന് 16 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി. എ. നസീറിന് 9 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി എൻ. പി. കൃഷ്ണകുമാറിന് 8 വോട്ടുകളും ലഭിച്ചു.

നഗരസഭയിലെ നാലാം വാർഡായ
അരമനയിൽ നിന്നാണ് ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply