
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഡിസംബർ 27, ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ വാകത്താനം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടുകൾ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ മുന്‍പാകെ ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പ് നടപടികളിൽ എ.ഡി.എം എസ്. ശ്രീജിത്തും പങ്കുചേര്‍ന്നു.
പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.