You are currently viewing കരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

കരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. സോമരാജനും ബീന ജോൺസനും ചുമതലയേറ്റു. പത്ത് വർഷങ്ങൾക്ക് ശേഷം എൽഡിഎഫിൽ നിന്നു നഗരസഭ ഭരണാധികാരം തിരികെ പിടിച്ച യുഡിഎഫ് വിജയാഘോഷത്തിലാണ്.
ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പി. സോമരാജന് 19 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ ഡി. വിന്ധ്യയ്ക്ക് 12 വോട്ടും സ്വതന്ത്ര സ്ഥാനാർഥി എസ്. രഞ്ജിത്തിന് 6 വോട്ടും ലഭിച്ചു. ഇതോടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പി. സോമരാജൻ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ചുമതലയേറ്റ ശേഷം സംസാരിച്ച പി. സോമരാജൻ, കരുനാഗപ്പള്ളി നഗരത്തെ വികസിത നഗരമായി മാറ്റുന്നതിനായി എല്ലാ കൗൺസിലർമാരെയും പങ്കെടുപ്പിച്ച് കൂട്ടായ പരിശ്രമങ്ങൾ നടത്തുമെന്നും ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു.

വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കണ്ണമ്പള്ളി വാർഡ് കൗൺസിലർ ബീന ജോൺസൺ വിജയിച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ ചെയർമാനോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിക്കുമെന്ന് ബീന ജോൺസൺ അറിയിച്ചു.
യുഡിഎഫിന്റെ ഈ വിജയം നഗരസഭാ രാഷ്ട്രീയത്തിൽ നിർണായക മാറ്റത്തിന് തുടക്കമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply