You are currently viewing കൊട്ടാരക്കരയില്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍<br>പദ്ധതി പ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

കൊട്ടാരക്കരയില്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍
പദ്ധതി പ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുന്‍കൈയെടുത്ത് കൊട്ടാരക്കര നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിള്ളൂര്‍ ജംഗ്ഷനില്‍ തുടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍  പദ്ധതിപ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ മധു സന്ദര്‍ശിച്ചു. തിയേറ്ററിനോടൊപ്പം ബഹുനില മന്ദിരങ്ങളും വ്യാപാര-വാണിജ്യസ്ഥാപനങ്ങളുമുണ്ടാകും. ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാങ്കേതിക അനുമതികൾ ലഭ്യമായാല്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു

Leave a Reply