You are currently viewing കൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

കൊച്ചി ജവഹർലാൽ നഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ ഇത്തവണ 200 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം കരകൗശല പ്രവർത്തകരുടെയും മുള അനുബന്ധ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ജനുവരി 1 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.

ഭൂട്ടാനിൽ നിന്നുള്ള ബാംബൂ കരകൗശല പ്രവർത്തകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. മുളയിൽ നിന്നുള്ള ഗൃഹോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഫർണിച്ചർ, നവീന ഡിസൈൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ പ്രദർശനത്തിലും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിച്ച ഡിസൈൻ വർക്ക്‌ഷോപ്പുകളിലും പരിശീലന പരിപാടികളിലും രൂപകൽപ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്തവുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്.

ഫെസ്റ്റ് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ മുളവാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. മുള അധിഷ്ഠിത വ്യവസായത്തിനും കരകൗശല മേഖലയ്ക്കും പ്രോത്സാഹനം നൽകുന്ന വേദിയായി കേരള ബാംബൂ ഫെസ്റ്റ് മാറുന്നുണ്ട്.

Leave a Reply