You are currently viewing ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

ഓണക്കാലം ആഘോഷമാക്കാന്‍   യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജ്.  ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, ആറന്മുള പള്ളിയോട സേവാ സംഘം നല്‍കുന്ന വള്ളസദ്യയും കഴിച്ചു  ആറന്മുള കണ്ണാടി നിര്‍മ്മാണവും തൃക്കാക്കുടി ഗുഹ ക്ഷേത്രവും കണ്ടു മടങ്ങിയെത്തുന്ന യാത്രയ്ക്ക്  വള്ള സദ്യ ഉള്‍പ്പടെ 910 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 23, സെപ്റ്റംബര്‍ മൂന്ന് ,ആറ്, 11 എന്നീ തീയതികളിലാണ് യാത്ര.
ഓഗസ്റ്റ് 23നും, സെപ്റ്റംബര്‍ 6,14 തീയതികളിലും വാഗമണ്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഉള്‍പ്പടെ 1020 രൂപയാണ് നിരക്ക്. രാമക്കല്‍ മേട്, പൊന്മുടി യാത്രകള്‍ സെപ്റ്റംബര്‍ 24നാണ്. ഗവിയിലേക്ക്  ഓഗസ്റ്റ് 27,31 സെപ്റ്റംബര്‍ 4, 8 എന്നീ ദിവസങ്ങളില്‍ പോകാം. അടവി എക്കോ ടൂറിസം സെന്റര്‍,  ഗവി, പരുന്തുംപാറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിന് ഈടാക്കുന്നത് 1750 രൂപയാണ്.  പാക്കേജില്‍ ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എന്‍ട്രി ഫീസുകളും, ഗൈഡിന്റെ ഫീസും ഉള്‍പ്പെടും.  വിനായക ചതുര്‍ത്ഥി ദിവസമായ ഓഗസ്റ്റ് 27ന്  മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തിലേക്കു തീര്‍ത്ഥാടന യാത്ര ഒരുക്കിയിട്ടുണ്ട്.  ആദിത്യ നാരായണ സൂര്യ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, തിരുവല്ലഭ  മഹാ വിഷ്ണു ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന യാത്രയുടെ നിരക്ക്  630 രൂപയാണ്.
ഓഗസ്റ്റ് 28ലെ മലരിക്കല്‍ ആമ്പല്‍പ്പാടം യാത്രയില്‍ ഹില്‍ പാലസ് മ്യൂസിയം, അരീക്കല്‍ വെള്ളച്ചാട്ടം, കൊച്ചരീക്കല്‍ ഗുഹ എന്നിവയും ഉള്‍പ്പെടും. 890 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 28ന് ഇല്ലിക്കല്‍കല്ല് – ഇലവീഴാപൂഞ്ചിറ യാത്രയും ഉണ്ടാകും. യാത്രയില്‍ മലങ്കര ഡാമും ഉള്‍പെടും. 820 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് 30നു രാവിലെ അഞ്ചു  മണിക്ക് ആരംഭിച്ച്  31ന് രാത്രി മടങ്ങിയെത്തുന്ന മൂന്നാര്‍ യാത്രയ്ക്ക് 2,380 രൂപയാണ് നിരക്ക്. മൂന്നാര്‍ കാന്തല്ലൂര്‍, മറയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയില്‍ കാന്തല്ലൂര്‍- മറയൂര്‍ ജീപ്പ് റൈഡ്, കാന്തല്ലൂര്‍ ഉച്ച ഭക്ഷണം, എ സി ഡോര്‍മെറ്ററി താമസവും ഉള്‍പ്പെടും. സെപ്റ്റംബര്‍ 13നും മൂന്നാര്‍ യാത്ര ഉണ്ടായിരിക്കും.
തിരുവോണദിവസമായ സെപ്റ്റംബര്‍ അഞ്ചിന് ഓണസദ്യ ഉള്‍പ്പെടുന്ന പൊന്മുടി യാത്ര ഉണ്ടായിരിക്കും. രാവിലെ 6.30ന് കൊല്ലത്തുനിന്ന് ആരംഭിച്ച്  രാത്രി എട്ടിന് മടങ്ങിയെത്തുന്ന യാത്രയ്ക്ക്  യാത്രാക്കൂലിയും ഓണസദ്യയും അടക്കം 875  രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ ആറിന് റോസ്മല യാത്രയും ഉണ്ട്. 520 രൂപ ഈടാക്കുന്ന യാത്രയില്‍ പാലരുവി, തെന്മല എന്നിവയും പുനലൂര്‍ തൂക്കുപാലവും ഉള്‍പ്പെടും.
മണ്‍സൂണ്‍ കാലത്ത് നിര്‍ത്തിവച്ചിരുന്ന നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 7, 27 തീയതികളില്‍ രാവിലേ 10ന് കൊല്ലത്തു നിന്നും എ.സി ലോ ഫ്‌ലോര്‍ ബസില്‍ എറണാകുളത്ത് എത്തി 4 മണിക്കൂര്‍ നെഫര്‍റ്റിട്ടി കപ്പലില്‍ അറബിക്കടല്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 4,200 രൂപയാണ് നിരക്ക്.
സെപ്റ്റംബര്‍ 7,13 ദിവസങ്ങളിലായി തെന്മല, ജടായു പാറ, വര്‍ക്കല എന്നിവിടങ്ങളിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. രാവിലെ 7:30 നു കൊല്ലത്തു നിന്നും ആരംഭിച്ച് രാത്രി 10 മണിയോടെ മടങ്ങി എത്തുന്ന ട്രിപ്പിനു 500 രൂപയാണ് നിരക്ക്.  അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409

Leave a Reply