
കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയില്‍ പറമ്പിലെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ മധ്യവയസ്കന് പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാന്‍ (55) ആണ് മരിച്ചത്.

കാവനാട് സ്ഥിരതാമസമായ ഷാന്‍ കല്ലുവെട്ടാംകുഴിയിലെ വാടകവീടും പരിസരവും വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീ നിയന്ത്രണം വിട്ട് പറമ്പിലേക്കും പടരുകയായിരുന്നു. തീ പടരുന്നതോടെ ഷാന്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തും മുന്‍പ് പുകയും ചൂടുമേറ്റ് ഇയാള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് ശരീരത്തിലേക്ക് തീ പടരുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.