You are currently viewing കൊല്ലം: തീ തുപ്പുന്ന കാർ എംവിഡി പിടിച്ചെടുത്തു

കൊല്ലം: തീ തുപ്പുന്ന കാർ എംവിഡി പിടിച്ചെടുത്തു

കൊല്ലത്ത് തീ തുപ്പുന്ന തരത്തിൽ മാറ്റം വരുത്തിയ കാർ മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിടിച്ചെടുത്തു. മുഖത്തലയിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് നിയമലംഘനം നടത്തിയ വാഹനം കണ്ടെത്തിയത്. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

വാഹനത്തിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി റോഡിൽ അപകടസാധ്യത സൃഷ്ടിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എംവിഡി നടപടി സ്വീകരിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ രീതിയിൽ വാഹനങ്ങൾ പരിഷ്‌കരിക്കുന്നതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമലംഘനം ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. കൂടാതെ വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത മോഡിഫിക്കേഷനുകൾ ഒഴിവാക്കണമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

Leave a Reply