You are currently viewing റിയാദിൽ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

റിയാദിൽ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

റിയാദ്: കാർ ഓടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ പ്രവാസി അന്തരിച്ചു. പോരു വഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 20 വർഷമായി റിയാദ് നഗരത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഒലയയിലെ ദല്ലാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Leave a Reply