You are currently viewing കൊട്ടാരക്കര:പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം

കൊട്ടാരക്കര:പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം

കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. രജിസ്ട്രേഷൻ, തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

പുലമണിൽ സബ് ജയിലിന് സമീപം പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷന്റെ പിന്നിലായി സൗകര്യങ്ങൾ കുറഞ്ഞ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് രജിസ്ട്രാർ ഓഫീസാണ് ഇനി പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറുന്നത്.

1.80 കോടി രൂപ ചെലവഴിച്ച് 4500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളോടുകൂടിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം എന്നീ വില്ലേജ് ഓഫീസുകൾ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

പുതിയ കെട്ടിടത്തിൽ ഓഫീസ് മുറികൾ, പൊതുഹാൾ, ശുചിമുറി സൗകര്യങ്ങൾ, രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മുറികൾ, ജീവനക്കാർക്കും പൊതുജനങ്ങൾക്കും വിശ്രമ സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധാനങ്ങളിലൂടെ രജിസ്ട്രേഷൻ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply