കൊട്ടാരക്കര: പനവേലിയിൽ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട മിനിവാൻ ബസ് കാത്തുനിൽക്കുന്നവരെ ഇടിച്ചിടുകയായിരുന്നു. ശ്രീക്കുട്ടി (23) സോണിയ (42) എന്നിവരാണ് മരണപ്പെട്ടത് . വിജയൻ എന്ന് പേരുള്ള (65) ഓട്ടോഡ്രൈവറിന് ഗുരുതര പരിക്കുകളുണ്ടായിട്ടുണ്ട്.
രാവിലെ 6:30-6:45 മണിക്കാണ് അപകടം സംഭവിച്ചത്. ഇരുവരും ജോലിക്ക് പോകാൻ വേണ്ടി ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നു പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
മൃതശരീരങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
