You are currently viewing കോട്ടയം: അയർക്കുന്നത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു

കോട്ടയം: അയർക്കുന്നത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു

കോട്ടയം അയർക്കുന്നത്ത് നരിമറ്റത്ത് കുളത്തിൽ വീണ് 26 കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂർ മടുക്കാനിയിലെ വിജയകുമാറിന്റെ മകൻ വൈശാഖ് (26) ആണു മരിച്ചത്.

ഇന്നലെ (13/10/25) അർദ്ധരാത്രിയോടെ വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപമുള്ള പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ദുരന്തമുണ്ടായി. നീന്തുന്നതിനിടെ വൈശാഖ് വെള്ളത്തിൽ മുങ്ങി കാണാതായി.

സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി, പിന്നീട് അവർ വിവരം അയർക്കുന്നം പൊലീസ് സ്റ്റേഷനിലും അഗ്നിരക്ഷാ സേനയിലുമറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി രണ്ടരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Leave a Reply