You are currently viewing അബുദാബിയിൽ കോട്ടയം സ്വദേശി നിര്യാതനായി

അബുദാബിയിൽ കോട്ടയം സ്വദേശി നിര്യാതനായി

കോട്ടയം: കുടയംപടി സ്വദേശിയായ പ്രണവം വീട്ടിൽ സി.എസ്. സൂരജ് (43) അബുദാബിയിൽ അന്തരിച്ചു.
പരേതനായ സൂരജ് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിലെ റിട്ടയർഡ് കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. സുധാകരന്റെയും കോട്ടയം മെഡിക്കൽ കോളജിലെ റിട്ടയർഡ് നഴ്സിങ് സൂപ്രണ്ട് ടി.എ. സുഗതമ്മയുടെയും മകനാണ്.

സംസ്കാരം നാളെ ഏപ്രിൽ 6, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: രേവതി (അഞ്ചൽ നെട്ടയം ലക്ഷ്മി മന്ദിരം).
മകൻ: വിനായക് ആർ. സൂരജ്.

Leave a Reply