
കോട്ടയം: കോട്ടയം തഹസിൽദാർ അനിൽകുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഉച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ച് അന്ത്യം സംഭവിച്ചത്.

കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമായ അനിൽകുമാർ ദീർഘകാലമായി റവന്യൂ വകുപ്പിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സഹപ്രവർത്തകരിലും പൊതുസമൂഹത്തിലും ആദരവും സ്നേഹവും നേടിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഭാര്യ: മിനി എം.ജി മകൻ: ഋഷികേശ് നാരായണൻ (ബംഗളൂരു) മകൾ: നന്ദിത കൃഷ്ണ (വിദ്യാർത്ഥി – നിഫ്റ്റ് ചെന്നൈ)
അനിൽകുമാറിന്റെ നിര്യാണത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തി.