You are currently viewing വെമ്പായത്ത് കെഎസ്ആർടിസി ബസ് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

വെമ്പായത്ത് കെഎസ്ആർടിസി ബസ് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം∙ വെമ്പായം കൊപ്പം നീന്തൽ കുളത്തിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സ്കൂട്ടറിലിടിച്ചതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് ബസ് റോഡരികിലെ ഒരു കടയിലേക്കും ഇടിച്ചുകയറി. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയും ഗതാഗത തടസവും ഉണ്ടായി.

നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് കൊപ്പത്ത് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply