You are currently viewing കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

പൊൻകുന്നം: പൊൻകുന്നം–ചെറുവള്ളി റോഡിലെ കുന്നത്തുപുഴ ആറാട്ട് കടവിന് സമീപം ഇന്ന് വെളുപ്പിനെ നാല് മണിയോടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് എത്തിയ ബസിനാണ് തീപിടിച്ചത്. തീ പടർന്നതോടെ ബസ് പൂർണ്ണമായും കത്തി നശിച്ചു.

ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സമയബന്ധിതമായി പുറത്തിറക്കിയതിനാൽ എല്ലാവരും സുരക്ഷിതരാണ്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ ബസ് ഡ്രൈവറെ ഉടൻ വിവരം അറിയിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

സംഭവത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് പൊൻകുന്നം ഡിപ്പോയിൽ നിന്ന് പകരം ബസ് എത്തിച്ച് യാത്രക്കാരെ റാന്നിയിലേക്ക് എത്തിച്ചു.

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply