You are currently viewing ശാസ്താംകോട്ട–കുളത്തുപ്പുഴ ക്ഷേത്രം കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു

ശാസ്താംകോട്ട–കുളത്തുപ്പുഴ ക്ഷേത്രം കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു

ശാസ്താംകോട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കുളത്തുപ്പുഴ ക്ഷേത്രത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തരത്തിൽ, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കുളത്തുപ്പുഴ ക്ഷേത്രത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു.

ശാസ്താംകോട്ടയിൽ നിന്നും ക്ഷേത്രത്തേക്കുള്ള നേരിട്ടുള്ള ബസ് സർവീസ് തുടങ്ങണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീർഘകാല ആവശ്യമായിരുന്നു.

ബസ് സർവീസ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കുറ്റിയിൽമുക്ക്, ഭരണിക്കാവ്, കൊട്ടാരക്കര, കുളത്തുപ്പുഴ ക്ഷേത്രം വഴിയാണ് ഓടുക. തിരിച്ചുള്ള സർവീസ് കൊട്ടാരക്കര, ഭരണിക്കാവ്, അഞ്ഞിലിമൂട്, നെല്ലിക്കുന്നത്തു വഴി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചെത്തും.

ബഹുമാന്യ കുന്നത്തൂർ എം.എൽ.എ ശ്രീ. കോവൂർ കുഞ്ഞുമോൻ ബഹുമാന്യ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ഗണേഷ് കുമാറിനാണ് ബസ് സർവീസ് ആരംഭിക്കാനുള്ള നിവേദനം സമർപ്പിച്ചത്.റെയിൽസിറ്റിയെ പ്രതിനിധീകരിച്ച് നൗഷാദ് പവുരയ്യത്ത്, മുഹമ്മദ് ഷാ, രതീഷ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Leave a Reply