You are currently viewing അരൂക്കുറ്റി ബന്ധിപ്പിച്ചു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും

അരൂക്കുറ്റി ബന്ധിപ്പിച്ചു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും

അരൂക്കുറ്റി: അരൂക്കുറ്റിയെ നേരിട്ട് ബന്ധിപ്പിച്ച് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് അരൂർ എംഎൽഎ ദലീമ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന നടപടിയുടെ ഭാഗമായി അരൂക്കുറ്റി–പൂച്ചാക്കൽ–പള്ളിപ്പുറം വഴിയുള്ള രണ്ട് എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഈ സർവീസുകൾക്ക് അരൂക്കുറ്റിയിൽ റിസർവേഷൻ പോയിന്റുകളും അനുവദിച്ചിട്ടുണ്ട്.

ആദ്യ സർവീസ് എറണാകുളം–തിരുവനന്തപുരം എസി പ്രീമിയം സൂപ്പർ ഫാസ്റ്റാണ്. അരൂക്കുറ്റി, ചേർത്തല, ആലപ്പുഴ, കൊല്ലം വഴിയുള്ള ഈ ബസ് രാവിലെ 5.00ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും രാവിലെ 5.20ന് അരൂക്കുറ്റിയിൽ എത്തിച്ചേരുകയും ചെയ്യും.

രണ്ടാമത്തെ സർവീസ് കോതമംഗലം–തിരുവനന്തപുരം എസി പ്രീമിയിയം സൂപ്പർ ഫാസ്റ്റാണ്. അരൂക്കുറ്റി, ചേർത്തല, ആലപ്പുഴ, കൊല്ലം വഴിയുള്ള ഈ ബസ് രാവിലെ 8.00ന് കോതമംഗലത്ത് നിന്ന് ആരംഭിച്ച് 10.25ന് അരൂക്കുറ്റിയിൽ എത്തിച്ചേരും.

പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ അരൂക്കുറ്റി മേഖലയിലെ യാത്രക്കാർക്ക് തലസ്ഥാന നഗരിയിലേക്കുള്ള യാത്ര കൂടുതൽ സുഖകരവും സമയ ലാഭകരവുമാകുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

Leave a Reply