You are currently viewing കെഎസ്ആര്‍ടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പിൽ രജിസ്റ്റേഡ് സ്ക്രാപ്പിംഗ് ഫസിലിറ്റി ആരംഭിക്കുന്നു

കെഎസ്ആര്‍ടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പിൽ രജിസ്റ്റേഡ് സ്ക്രാപ്പിംഗ് ഫസിലിറ്റി ആരംഭിക്കുന്നു

എടപ്പാൾ:കെഎസ്ആര്‍ടിസി എടപ്പാൾ റീജണൽ വർക്ക് ഷോപ്പിൽ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) ആരംഭിക്കുകയാണ്. കെഎസ്ആര്‍ടിസിയും ,സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് (SIMCO RVSF Pvt. Ltd) ഉം സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി, കാലാവധി പൂര്‍ത്തിയാക്കിയ പഴയ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ച് ശാസ്ത്രീയമായി സ്ക്രാപ്പ് ചെയ്യുന്നതിനുള്ള ആധുനിക സൗകര്യം ഒരുക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഈ സംവിധാനത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും. കാലഹരണപ്പെട്ട വാഹനങ്ങൾ നിയമാനുസൃതമായി നീക്കം ചെയ്യുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും പദ്ധതിയിലൂടെ സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

ആർവിഎസ്എഫ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കൂടാതെ റോഡ് സേഫ്റ്റി വീഡിയോയുടെ പ്രകാശനവും 2026 ഫെബ്രുവരി 19-ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും.

പുതിയ സൗകര്യം പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് പഴയ വാഹനങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിന് കൂടുതൽ വേഗതയും സുതാര്യതയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply