
കരുനാഗപ്പള്ളി: കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) 21-ാം ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി യൂണിറ്റിൽ നടന്നു. ബഹു. എം.എൽ.എ ശ്രീ. സി.ആർ. മഹേഷ് ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ഗുണമേന്മയുള്ള വാഹന പരിശീലനവും സുരക്ഷിത യാത്രാ ബോധവത്കരണവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
