മലപ്പുറം ജില്ലയിൽ ആദ്യമായി ഓണവിപണിയെ ലക്ഷ്യമിട്ട് കുടുംബശ്രീ തനിനാടൻ ഓണസദ്യ ഒരുക്കുന്നു. ഇതിന് ജില്ലാ മിഷൻ 15 ബ്ലോക്കുകളിലെ 30 കുടുംബശ്രീ കാറ്ററിംഗ് കഫേ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.
സദ്യ നേരിട്ട് വീടുകളിലെത്തിച്ചുതരുന്നതും കഫേ യൂണിറ്റുകളായിരിക്കും. ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി, കിച്ചടി, പായസം, ഉപ്പേരി, രസം, വിളമ്പാനുള്ള വാഴയില തുടങ്ങി സമ്പൂർണ വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടും. ആവശ്യക്കാരുടെ ഇഷ്ടാനുസരണം വിഭവങ്ങൾ കൂട്ടുകയോ കുറക്കുകയോ ചെയ്യാനും പ്രത്യേകം തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
ജില്ലയിലെ ഏതു ഭാഗത്തുനിന്നും മുൻകൂട്ടി സദ്യ ബുക്ക് ചെയ്യാം. ഇതിനായി എം.ഇ.സി ഗ്രൂപ്പുകളും ബ്ലോക്ക് കോ-ഓർഡിനേറ്റർമാരും ചേർന്ന് ഓരോ ബ്ലോക്കിലും പ്രത്യേക കോൾ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്.
പെരുമ്പടപ്പ്, പൊന്നാനി, മലപ്പുറം, തിരൂർ, താനൂർ ബ്ലോക്കുകൾ: 9995252211
തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, അരീക്കോട്, കാളികാവ് ബ്ലോക്കുകൾ: 8113932140
മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകൾ: 8714152198
