
രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സാഹിത്യപ്രമുഖർ ലോക് ഭവനിൽ സന്ദർശിച്ച് മലയാളം ഭാഷാ ബില്ലിൽ ഒപ്പുവെച്ചതിന് നന്ദി അറിയിച്ചു.

ജോർജ് ഓണക്കൂർ, വി.മധുസൂദനൻ നായർ എന്നിവർ ചേർന്ന് സംഘാടക സംഘമാണ് നെൽക്കതിരും കണിക്കൊന്നയും സമ്മാനമായി നൽകി ഗവർണറെ സന്ദർശിച്ചത്. മലയാള ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചതിനെ സാഹിത്യപ്രവർത്തകർ സ്വാഗതം ചെയ്തു.
ലോക് ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ മലയാളത്തിൻ്റെ വളർച്ചയ്ക്കും സംരക്ഷണത്തിനും സർക്കാരും സമൂഹവും ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും സാഹിത്യകാരന്മാരും ചൂണ്ടിക്കാട്ടി.
മലയാള ഭാഷയുടെ പ്രാധാന്യവും സംസ്കാരപരമായ മൂല്യവും ഉയർത്തിപ്പിടിക്കുന്നതിനുള്ള നടപടികൾക്ക് ഗവർണർ പിന്തുണ അറിയിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘങ്ങൾ വ്യക്തമാക്കി.