
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ വോട്ടെടുപ്പ് സജ്ജമായി തുടരുന്നു. രാവിലെ 10 മണി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 21.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിൽ ആകെ 10,62,756 വോട്ടർമാരാണ് ഉള്ളത്. ഇതിൽ പുരുഷന്മാർ 4,90,779, സ്ത്രീകൾ 5,71,974, ട്രാൻസ്‌ജെൻഡർ 3 പേർ.
വോട്ട് ചെയ്തവർ:
പുരുഷന്മാർ: 1,15,900
സ്ത്രീകൾ: 1,09,625
ട്രാൻസ്‌ജെൻഡർ: 0
പോളിങ് ശതമാനം:
പുരുഷന്മാർ: 23.62%
സ്ത്രീകൾ: 19.17%
ട്രാൻസ്‌ജെൻഡർ: 0%
ആകെ: 21.22%
വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ വരവ് ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ടുണ്ട്. ഉച്ചയോടെ പോളിംഗ് ശതമാനം നിർണായകമായി ഉയരുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.