പത്തനംതിട്ട ∣ പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് (തിങ്കളാഴ്ച) തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ആണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.
പെരുനാളിനോടനുബന്ധിച്ച് പരുമല പ്രദേശത്ത് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
