തിരുവനന്തപുരം:ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 01463/64 നമ്പർ ട്രെയിൻ സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തും.മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ലഭ്യമാണ്.
മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ എത്തിപ്പെടാൻ പരിമിതമായ ട്രെയിൻ സേവനങ്ങൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് റെയിൽവേ പുതിയ സ്പെഷ്യൽ സർവീസ് അനുവദിച്ചത്.
